Wednesday 1 June 2011

ജില്ലാ കൌണ്‍സില്‍ സമാപിച്ചു

മുത്തനൂര്‍: എം എസ് എം ജില്ല കൌണ്‍സില്‍ മുത്തനൂര്‍ മസ്ജിദു സലാമില്‍ നടന്നു. മെയ്‌ 28 29  തിയ്യതികളില്‍ നടന്ന ക്യാമ്പ്‌ എം എസ് എം സംസ്ഥാന പ്രസിഡന്റ്‌ ആസിഫലി കണ്ണൂര്‍ ഉത്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി മുഹ്സിന്‍ തൃപ്പനച്ചി സ്വഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ്‌ ജലീല്‍ മാമാങ്കര അധ്യക്ഷത വഹിച്ചു. കെ എന്‍ എം ശാഖ പ്രസിഡന്റ്‌ എം അബ്ദുല്‍ മജീദ്‌, മഞ്ചേരി മണ്ഡലം കെ എന്‍ എം പ്രസിഡന്റ്‌  മുത്തനൂര്‍ മുഹമ്മദ്‌ മൌലവി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു  സംസാരിച്ചു.

പഞ്ചായത്തുകളുടെയും, ജില്ലയുടെയും പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു.  ജൂണ്‍, ജൂലായ്‌, ഓഗസ്റ്റ്‌ മാസങ്ങളില്‍ നടപ്പാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് കൌണ്‍സില്‍ രൂപം നല്‍കി. ജൂണ്‍ ഒന്നിന് പ്രവേശനോത്സവം നടത്താന്‍ തീരുമാനിച്ചു. ജില്ലയില്‍ ഈ വര്ഷം ഖുര്‍'ആന്‍  വിജ്ഞാന പരീക്ഷക്ക്‌ വിപുലമായ ഒരുക്കങ്ങള്‍ നടത്താന്‍ തീരുമാനിച്ചു. അതിനാവശ്യമായ മുന്നൊരുക്കങ്ങളും, പരിപാടികള്‍ക്കും രൂപം കണ്ടു.

അന്ധവിശ്വാസങ്ങള്‍ സമൂഹത്തെ ചൂഷണം ചെയ്യുമ്പോള്‍ വിദ്യാര്‍ഥി സമൂഹം നിസ്സംഗമായിരിക്കരുതെന്ന് കൌണ്‍സില്‍ ആഹ്വാനം ചെയ്തു. പ്രവാചക സ്നേഹവും, വിശ്വാസങ്ങളും ചിലരുടെ വരുമാന മാര്‍ഗമാക്കുന്നതിനെതിരെ എം എസ് എം ശക്തമായി രംഗത്ത് വരും. കൃത്രിമ മുടിനാരിഴകള്‍ പ്രവാചകന്റെ തിരുശേഷിപ്പെന്നു അവകാശപ്പെട്ടു നടക്കുന്ന സംഘടനകള്‍ ഇസ്‌ലാമിന്റെ പവിത്രമായ മുഖത്ത് കരിവാരി തേക്കുകയാണ് ചെയ്യുന്നത്. തീവ്രവാദ ചിന്താ ധാരയിലേക്കും ആത്മീയ ചൂഷണ കേന്ദ്രങ്ങളിലേക്കും തള്ളി വിടാന്‍ ശ്രമിക്കുന്നവരെ വിദ്യാര്‍ഥികള്‍ തിരിച്ചറിയണം. അന്ധവിശ്വാസങ്ങളെ ചെറുത്‌ തോല്പിച്ച മുജാഹിദ് പ്രസ്ഥാനത്തിന്റെ പേരില്‍, പുളിക്കല്‍ പോലുള്ള മുജാഹിദ് മഹല്ലുകളില്‍ പോലും  ജിന്നിറക്കലും ഓത്തു ചികിത്സയുമായി രംഗത്ത് വരുമ്പോള്‍ ആ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്കെങ്കിലും പ്രതികരിക്കാനുള്ള ആര്‍ജവം ഉണ്ടാവണം. 

വിവിധ പഞ്ചായത്തുകളില്‍ നിന്നുള്ള കൌണ്‍സിലര്‍മാരുടെ ചര്‍ച്ചകള്‍ക്ക് ആശ്കര്‍ നിലംബൂര്‍, അല്‍ അമീന്‍ കാളികാവ്, ഷാഫി കുണ്ടുതോട് , അബ്ദുല്‍ വാഹിദ് പുളിക്കല്‍, യൂനുസ് ചെങ്ങര എന്നിവര്‍ നേതൃത്വം നല്‍കി.

No comments:

Post a Comment