ചരിത്രം പാഠമാവാത്തവര്‍

ചരിത്രം പാഠമാവാത്തവര്‍
ചരിത്രം പഠിക്കാനുള്ളതാണ്,ചിലതൊക്കെ അറിയാന്‍ ചരിത്രം കൂടിയേ തീരൂ. നിലനില്‍പിനായി സ്വന്തം ചരിത്രത്തെ തള്ളിപ്പറയുന്നവരും, ചരിത്രമറിയാത്തതു കൊണ്ട് സ്വന്തത്തെ തള്ളിപ്പറയുനവരും, മറ്റുള്ളവരുടെ ചരിത്ര പാരമ്പര്യത്തെ സ്വന്തം അക്കൌണ്ടിലേക്ക് ചേര്‍ക്കുന്നവരുമുണ്ട്. ചരിത്രത്തെ അറിയാനും, അവിടെ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളാനും മുസ്‌ലിമിന്,കഴിയണം.. കാരണം ചരിത്രം അനുഭവങ്ങളാണ്. എം എസ് എം സ്വന്തം ചരിത്രത്തില്‍ അഭിമാനം കൊള്ളുന്നത്, മാറ്റേണ്ടി വന്നിട്ടില്ലാത്ത ആദര്‍ശവും മാറ്റത്തിന്, കാരണമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സമ്പന്നമായ ഇന്നലെകളും സ്വന്തമായത് കൊണ്ടാണ്. ചരിത്രത്തെ കുറിച്ച് ഭയപ്പാടുള്ളവര്‍ക്ക് സ്വന്തം ഭാവിയുമം ​ആശങ്കയായിരിക്കും. 

ധാര്‍മിക വിദ്യാര്‍ഥി പ്രസ്ഥാനം എന്ന നിലക്ക് അത് പ്രാധാന്യം കൊടുക്കേണ്ട ഇസ്‌ലാമിക വിഷയങ്ങളെ ഒട്ടും കുറക്കാതെ തന്നെ, വിദ്യാര്‍ഥി പ്രസ്ഥാനം എന്ന നിലയില്‍ നടത്തേണ്ട ഇടപെടലുകളെ ചിലര്‍ മറക്കുകയും മറ്റു ചിലര്‍ മറച്ചു പിടിക്കുകയും ചെയ്യുന്നു. മുക്കാല്‍ ഭാഗം വോട്ടു ബാങ്കും, കാല്‍ ഭാഗം പടച്ചവനും ലക്ഷ്യമാക്കുന്ന, രാഷ്ട്രീയ ധാര്‍മിക പ്രസ്ഥാനത്തിന്‍റെ ആളുകള്‍ പലപ്പോഴും പൊതു രംഗം തങ്ങളാണെന്ന് വരുത്തി തീര്‍ക്കാന്‍ എം എസ് എമ്മുകാരെ വെറും ലോകം തിരിയാത്ത 'മൌലവിക്കുട്ടികള്‍' ആക്കി ചിത്രീകരിക്കാന്‍ ശ്രമിക്കാറുണ്ട്. മനുഷ്യരുടെ പ്രശ്നങ്ങളെയൊന്നു കാണാതെ അഭിനവ ഭക്തന്മാര്‍ സ്വയം ഇങ്ങനെ മാറാന്‍ ശ്രമിക്കാറുമുണ്ട്. ഇവിടെയാണ്, എം എസ് എം അതിന്‍റെ ചരിത്രം പറഞ്ഞു തരുന്നത്.

ജനനം:
ആദ്യമായി മനസ്സിലാക്കേണ്ട ഒരു സാമാന്യ വിവരം കേരളത്തില്‍ മുജാഹിദ് എന്നൊരു സംഘടന ഇല്ല, സലഫി എന്നോ, ഇസ്‌ലാഹിയെന്നോ ഒരു സംഘടനയില്ല. എന്നാല്‍ ഈ പറഞ്ഞ പേരിലൊക്കെ അറിയപ്പെടുന്നവരാണ്, കേരള ജംഇയ്യത്തുല്‍ ഉലമ (കെ ജെ യു), കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (കെ എന്‍ എം), ഇത്തിഹാദു ശുബ്ബാനില്‍ മുജാഹിദീന്‍ (ഐ എസ് എം),മുജാഹിദ് സ്റ്റുഡന്‍റ്സ് മുവ്മെന്‍റ്(എം എസ് എം), മുജാഹിദ്, ഗേള്‍സ് ആന്‍റ്. വിമന്‍സ് മുവ്മെന്‍റ്(എം ജി എം) എന്നിവയൊക്കെ. 

രണ്ടാമതായി മനസ്സിലാക്കേണ്ടത്, ഈ മുജാഹിദ് എന്ന പേര്, എവിടുന്ന് കിട്ടി.? കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ രൂപീകരിക്കപ്പെട്ട ജംഇയ്യത്തുല്‍ മുജാഹിദീന്‍, ജംഇയ്യത്തുല്‍ മുസ്‌ലിഹീന്‍, തുടങ്ങിയ സംഘങ്ങളില്‍ നിന്നാണ്, ഈ പ്രസ്ഥാനം രൂപം കൊള്ളുന്നതും പേര്, ലഭിക്കുന്നതും. അതു കൊണ്ട് തന്നെ, ഏതെങ്കിലും ഒരു വ്യക്തി ഒരു സുപ്രഭാതത്തില്‍ രൂപീകരിച്ച ഒരു സംഘടനയല്ല മുജാഹിദ് പ്രസ്ഥാനം. പത്തൊമ്പതാം നൂറ്റാണ്ടിലെ മുസ്‌ലിം കേരളം പഠന വിധേയമാക്കുന്നവര്‍ക്ക് ഈ ചെറു സംഘങ്ങളുടെ പ്രസക്തി ബോധ്യമാവും. പിന്നീട്, വന്ന മുസ്‌ലിം ഐക്യ സംഘത്തിന്‍റെയും പ്രവര്‍ത്തനങ്ങള്‍ ഒന്നു കൂടി അത് സമൂഹത്തില്‍ ഉണ്ടാക്കിയ മാറ്റങ്ങളെ മനസ്സിലാക്കി തരും. മുജാഹിദ് പ്രസ്ഥാനത്തിന്‍റെ ചരിത്രം ഒരുപാട് നവോഥാന സംഘങ്ങളുടെയും നവോഥാന നായകരുടെയും ശ്രമങ്ങളുമായി അങ്ങനെ ബന്ധപ്പെട്ട് കിടക്കുന്നു. ഐക്യ സംഘത്തില്‍ നിന്ന് കേരള ജംഇയ്യത്തുല്‍ മുജാഹിദീന്‍, കെ എന്‍ എം, ഐ എസ് എം, എം എസ് എം, എന്നിവയിലേക്കുള്ള പ്രയാണം ഇവിടെ പ്രതിപാതിക്കുന്നില്ല. 



ജന.ടി.സി. അബ്ദുല്‍ മജീദ്പ്രസിഡണ്ടായി,1970ല്‍ വന്ന അഡ്‌ഹോക്ക് കമ്മിറ്റിക്ക് 11 ശാഖകളുണ്ടായിരുന്നു. തുടര്‍ന്ന് ഡിസംബര്‍ 31ന്,എം സി സി അബ്ദുല്ല പ്രസിഡണ്ടും, അബ്ദുല്ല പെരിങ്ങാട്ട് സെക്രട്ടറിയും, പി ഹംസ ട്രഷററും ആയി, ഐ എസ് എം സ്റ്റുഡന്‍റ്സ് വിംഗ് നിലവില്‍ വന്നു. 1972 മെയ് 6ന്, എം എസ് എം എന്ന പേരില്‍ വിദ്യാര്‍ഥി ലോകത്തേക്ക്, കരുത്തോടെ



പ്രവര്‍ത്തന വഴിയില്‍ 
എം എസ് എം എന്ന പേരില്‍ പ്രവര്‍ത്തന രംഗത്തേക്ക് കടന്നു വരുന്നത് മുജാഹിദ് സമ്മേളനത്തിലെ എക്സിബിഷനിലൂടെ ആയിരുന്നു. ആ പാരമ്പര്യം ഇന്നും ദി മെസ്സേജ് എക്സിബിഷനിലൂടെ നിലനിര്‍ത്താന്‍ എം എസ് എം പ്രവര്‍ത്തകരുണ്ട്.. ആര്‍ഭാടങ്ങളില്ലാതെ, പഠനാര്‍ഹമായി. അന്ന് എം എസ് എമ്മിന്‍റെ ശിര്‍ക്ക് കോര്‍ണറിനെ, പേര്, കൊണ്ട് മാത്രം ആരും വിമര്‍ശിച്ചില്ല എന്നത് ശ്രദ്ധേയമാണ്.
കൊണ്ടോട്ടി മേഖലാ റാലി 1987

അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ സമര പ്രഖ്യാപനം നടത്തി കൊണ്ട് 1973ല്‍ എം എസ് എം പ്രഥമ സംസ്ഥാന സമ്മേളനം തിരൂരങ്ങാടിയില്‍ സമാപിക്കുമ്പോള്‍ സ്ത്രീധനത്തിനെതിരായി ശക്തമായ പ്രമേയം കൊണ്ട് കേരളത്തെ താക്കീത് ചെയ്തിരുന്നു. കേന്ദ്ര സര്‍ക്കാരില്‍ എം എസ് എം നടത്തിയ സമ്മര്‍ദവും തുടര്‍ന്ന് സര്‍ക്കാര്‍ നടപടികള്‍ കൈക്കൊണ്ടതും കണ്ണടച്ച് ഇരുട്ടാക്കാനാവില്ല.

1976 ജനുവരി 25,26 തിയ്യതികളില്‍ മഞ്ചേരിയില്‍ നടന്ന സമ്മേളനം ജില്ലയില്‍ അക്കാലത്തെ എം എസ് എം പ്രവര്‍ത്തനങ്ങളുടെ ശക്തമായ വേരോട്ടത്തെ യാണ്, കാണിക്കുന്നത്. ഈ കാലയളവില്‍ എം എസ് എം ശാഖാ തലങ്ങളില്‍ നടത്തിയ 1000 മത ശാസ്ത്ര ക്ലാസുകള്‍ അതിന്‍റെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ അചഞ്ചലമായിരുന്നു എന്നതിന്‍റെ കൂടി തെളിവാണ്.
 എം എസ് എം സേവന സമരം 1988 വയനാട് ജില്ലാ പ്രവര്‍ത്തകര്‍ KSRTC വൃത്തിയാക്കുന്നു


198ല്‍ അറബി, ഉറുദു ഭാഷകളെ നിരുത്സാഹപ്പെടുത്താനുള്ള സര്‍ക്കാര്‍ കൊണ്ടു വന്ന കരിനിയമങ്ങള്‍ക്കെതിരെ എം എസ് എം പ്രത്യക്ഷ നടപടികള്‍ കൈക്കൊള്ളുകയും, പ്രചാര വേലകള്‍ സംഘടിപ്പിക്കുകയും ചെയ്തത്, ചരിത്ര അവബോധമില്ലാത്തവര്‍ക്ക് മഹാത്ഭുതമായിരിക്കാം. യൂണിവേഴ്സിറ്റി പരീക്ഷാ ക്രമക്കേടുകളെ കുറിച്ച് അന്വേഷിക്കുക, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നടപ്പാക്കുക, ടെക്നിക്കല്‍ കോഴ്സുകള്‍ വര്‍ധിപ്പിക്കുക, മെഡിക്കല്‍ കോളേജുകളിലെ അനര്‍ഹമായ സീറ്റുകള്‍ നേടിയവരെ കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സര്‍ക്കാറിലേക്ക് ആവശ്യങ്ങളുന്നയിച്ച എം എസ് എമ്മിന്‍റെ ചരിത്രം അറിയാത്തവര്‍ ആ പാത പിന്തുടരുന്നവരെ നിശിതമായി എതിര്‍ക്കുന്നത് അറിവില്ലയ്മയുടെ ഫലമായാണെന്ന് മനസ്സിലാക്കാന്‍ ചരിത്ര ബോധമുള്ളവര്‍ക്ക് പ്രയാസമില്ല.
എം എസ് എം സേവന സമരം 1988 കൊടിയത്തൂര്‍ മേഖല

1983ല്‍ ജില്ലകള്‍ തോറും സാഹിത്യ മേളകളും കലാ കായിക മേളകളുമായാണ്, എം എസ് എം മുന്നോട്ട് പോയത്. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ശക്തമായി നില കൊണ്ടപ്പോള്‍ തന്നെ, വിദ്യാര്‍ഥി സമൂഹത്തെ ബാധിച്ച ജീര്‍ണതകളെ എം എസ് എം അവഗണിച്ചില്ല. തൌഹീദിന്‍റെ പ്രാധാന്യത്തെ ഒട്ടും മൂല്യം ചോരാതെ, മദ്യത്തിനും മയക്കു മരുന്നിനുമെതിരെ ശാഖ, മേഖല കാമ്പയിനുകള്‍ സംഘടിപ്പിച്ചു.


1984ല്‍ എം എസ് എമ്മുകാരുടെ സ്വപ്നങ്ങള്‍ക്ക് ചിറകു നല്‍കി കൊണ്ട് ഇഖ്‌റ'അ്‌ ജനിക്കുമ്പോള്‍ പോരാട്ടത്തിന്, ശക്തി വര്‍ധിക്കുകയായിരുന്നു. ഇക്കാലയളവില്‍ സാംസ്കാരിക ജീര്‍ണതകള്‍ക്കെതിരില്‍ ജില്ലാ തലങ്ങളില്‍ നടത്തിയ വമ്പിച്ച റാലികള്‍ അന്ന് കണ്ണ്, തുറപ്പിച്ചിട്ടുണ്ട്, ആ ചരിത്രം ഇന്നും പലരുടെയും കണ്ണ്, തുറപ്പിക്കേണ്ടതുണ്ട്.

വര്‍ഗീയത വളര്‍ത്തുന്ന ചരിത്ര പഠനത്തിനെതിരെ 1988 ആഗസ്റ്റ് 15 മുതല്‍ സപ്തംബര്‍ 1 വരെ നടത്തിയ കാമ്പയിന്‍റെ തല വാചകവും പ്രവര്‍ത്തന പദ്ധതികളും 'എം എസ് എമ്മിന്‍റെ പേരും, പ്രശസ്തിയും കൊതിക്കുന്ന' അഭിനവ സലഫികള്‍ക്ക് ദഹിക്കുമോ.? മതരാഷ്ട്രക്കാര്‍ക്ക് സഹിക്കുമോ.? കാമ്പയിന്‍ ആരംഭം സേവനദിനമായിരുന്നു. (പില്‍ക്കാലത്ത് ഏറ്റവും വലിയ വ്യതിയാനാരോപണം ഇതായിരുന്നു). പദയാത്രകള്‍, കവല്‍ യോഗങ്ങള്‍, സിമ്പോസിയങ്ങള്‍, പ്രവര്‍ത്തന തലം വൈവിധ്യമായിരുന്നു. ബ്ലഡ് ഡൊണേഷന്‍ ഫോറം, കയ്യെഴുത്തുമാസിക, സ്പീക്കേഴ്സ് ഫോറം, കോച്ചിംഗ് ക്യാമ്പുകള്‍, ഒക്കെയും 'ഞങ്ങള്‍ തുടങ്ങി വെച്ചതാണെന്ന് ദുരഭിമാനം കൊള്ളുന്നവരും' ഒന്നും നമുക്ക് പറ്റില്ലെന്ന് വിധിയെഴുതുന്നവരും ചരിത്രം ആവര്‍ത്തിച്ച് വായിക്കണമെന്നാണ്, പറയാനുള്ളത്.

ഉപസംഹാരം:
ഇത് എം എസ് എമ്മിന്‍റെ പരിപൂര്‍ണമായ ചരിത്രമല്ല. ഇന്നലെകളില്‍ ഈ പ്രസ്ഥാനം നടന്നു തീര്‍ത്ത വഴികളേതെന്നറിയാത്തവര്‍ എം എസ് എം എന്ന മൂന്നക്ഷരത്തിനു വേണ്ടി കോടതികള്‍ കയറുന്നു. മുവഹിദുകള്‍ ത്യാഗം ചെയ്തുണ്ടാക്കിയ സുഗമമായ വഴികളില്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വിറ്റഴിക്കുന്നു. എം എസ് എം ഇന്ന് പ്രവര്‍ത്തന രംഗത്ത് റാലികളും, എക്സിബിഷനുകളും, സേവന വാരങ്ങളും, സമരങ്ങളും തൌഹീദീ പ്രബോധനത്തോടൊപ്പം കൊണ്ടു നടക്കുമ്പോള്‍ ഇത്തരക്കാര്‍ക്ക് അതെന്തോ അപരാധമായി തോന്നുന്നത് ഈ ചരിത്രം അജ്ഞാതമായതു കൊണ്ടാണ്.

എം എസ് എം ജില്ലാ ബാല ജാഥ 2012 ജനുവരി


പുതുവത്സര ആഘോഷത്തിനെതിരെ 2010 ഡിസംബര്‍ മലപ്പുറം 


കൊണ്ടോട്ടിയില്‍ പുതിയ ബാര്‍ തുടങ്ങുന്നതിനെതിരെയുള്ള വെളിച്ചമേന്തി സമരം നടത്തുന്ന എം എസ് എം പ്രവര്‍ത്തകര്‍ (എം എസ് എം മലപ്പുറം (ഈസ്റ്റ്) ജില്ല)

പ്രസ്ഥാനത്തിന്‍റെ പിളര്‍പ്പ് മുതലെടുത്ത് അന്ധവിശ്വാസങ്ങളെ തിരുകിക്കയറ്റാനുള്ള ശ്രമം കുറച്ചെങ്കിലും വിജയിക്കുന്നതും, എന്തായിരുന്നു പ്രസ്ഥാനം എന്നതും എന്തിനായിരുന്നു പ്രസ്ഥാനമെന്നതും അറിയാതെ പോകുമ്പോഴാണ്. ചിത്രങ്ങളും മ്യൂസിക്കുകളും മഹാ പാതകങ്ങളായി ഹദീസ് നിഷേധികളും, മതനിഷേധികളുമൊക്കെയാക്കുന്നവര്‍ ഏറ്റവും ചുരുങ്ങിയത് ഞങ്ങള്‍ എം എസ് എമ്മുകാരാണെന്ന് പറയാതിരിക്കുകയെങ്കിലും ചെയ്യേണ്ടതല്ലേ..? മുന്‍ഗാമികള്‍ വെട്ടി തന്ന വഴികള്‍ ദുരുപയോഗം ചെയ്യുകയാണ്, ഇക്കൂട്ടര്‍. മറുഭാഗത്ത് ജമാഅത്തെ ഇസ്‌ലാമിയുടെ കുട്ടികള്‍ പൊതുരംഗത്ത് ഇല്ലായ്മയാണ്, മുജാഹിദ് പ്രസ്ഥാനത്തിനുള്ള തെറ്റെന്ന് വരുത്തി തീര്‍ക്കാന്‍ ചരിത്രത്തെ ബോധപൂര്‍വം മറച്ചു പിടിക്കുകയും ചെയ്യുന്നു. ഇത് അവയിലേക്കുള്ള സൂചനകള്‍ മാത്രമാണ്. ഇന്‍ശാ അല്ലഹ്, എന്തു കൊണ്ട് മുജാഹിദുകള്‍ക്ക് ഈ നിലപാടുണ്ടായി..? എന്തു കൊണ്ട് ഇവര്‍ ഇന്ന് ഈ തരത്തിലായി എല്ലാം വഴിയെ വിശദീകരിക്കാം. അരബിപ്പൊന്നിന്‍റെ പളപളപ്പില്‍ ഇതൊക്കെ വരുമെന്ന മുജാഹിദുകളുടെ മുന്നറിയിപ്പെങ്കിലും കൂട്ടി വായിക്കണം നാം.

4 comments:

  1. നന്നായിരിക്കുന്നു
    കണ്ണടച്ച് ഇരുട്ടാക്കുന്നവർ ഇതൊന്നു വായിച്ചെങ്കിൽ

    ReplyDelete
  2. ഇത് എല്ലാവരും share ചെയ്യണം

    ReplyDelete