Showing posts with label MSM. Show all posts
Showing posts with label MSM. Show all posts

Friday, 30 March 2012

ഹൈസെക്ക്: ചരിത്രമെഴുതിയ ഹയര്‍ സെക്കണ്ടറി സമ്മേളനം



മഞ്ചേരി: എം എസ് എം മലപ്പുറം (ഇ) ജില്ല ഹയര്‍ സെക്കണ്ടറി സമ്മേളനം പ്രതിനിധികളുടെ സാന്നിധ്യം കൊണ്ടും പ്രോഗ്രാമിന്‍റെ വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി. അഡ്വ. എം  ഉമര്‍ എം എല്‍ എ ഉല്‍ഘാടനം ചെയ്‌തു.

മഞ്ചെരിയില്‍ നടന്ന ഹയര്‍ സെക്കണ്ടറി സമ്മേളനം എം എസ് എമ്മിന്‍റെ ചരിത്രത്തില്‍ പുതിയ ഒരധ്യായം രചിച്ചാണ്, സമാപിച്ചത്. ആയിരത്തോളം വിദ്യാര്‍ഥികള്‍ പരിപാടിയില്‍  സംബന്ധിച്ചു.

പ്രഗത്ഭ പണ്ഡിതരായ ജാബിര്‍ അമാനി പൂങ്ങോട്, പി എം എ ഗഫൂര്‍, സലീം സുല്ലമി, തുടങ്ങിയവരുടെ ക്ലാസുകള്‍ പരിപാടിയുടെ പഠന സെഷന്, മികവേകി. പഠനാര്‍ഹമായ സെഷനുകള്‍ക്ക് വിദ്യാര്‍ഥികളില്‍ നിന്നു മികച്ച പ്രതികരണമാണു ലഭിച്ചത്.

ഡോ.  ബാല ക്രിഷ്ണന്‍ നമ്പ്യാരുടെ വ്യക്തിത്വ വികസന ക്ലാസ്സ് പരിപാടിയുടെ ശ്രദ്ധേയമായ സെഷനായി മാറി.

കാമ്പസ് അധാര്‍മികതക്കെതിരെ വിദ്യാര്‍ഥി സംഘടനാ നേതാക്കള്‍ നയിച്ച തുറന്ന ചര്‍ച്ച പുതുമയുള്ളതും കാമ്പുള്ളതുമായി. അധാര്‍മികതക്കെതിരെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കും സംഘടനാ സങ്കുചിതത്വങ്ങള്‍ക്കും  അതീതമായി ഒന്നിചു പൊരാടാന്‍ എം എസ് എം ആഹ്വാനം ചെയ്‌തു. ചര്‍ച്ചയില്‍ സദസ്സിന്‍റെ ചോദ്യങ്ങല്‍ ഏരെ ശ്രദ്ധെയമായി. വിവിധ വിദ്യാര്‍ഥി സംഘടനകളെ പ്രതിനിധീകരിച്ചു, എം എസ് എഫ് സംസ്ഥാന ട്രഷറര്‍ അഫ്‌സല്‍ റഹ്‌മാന്‍, എസ് എഫ് ഐ ജില്ല വൈസ് പ്രസിഡണ്ട് ഖമറുദ്ദീന്‍, എസ് ഐ ഒ ജില്ലാ പ്രസിഡണ്ട് ശഫീര്ഷാ, എ ഐ എസ് എഫ് ജില്ലാ സെക്രട്ടറി ശ്ശഫീര്‍, എം എസ് എം ജില്ലാ ജോയിന്‍റ്-സെക്രട്ടറി അഷ്കര്‍ നിലമ്പൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
എം എസ് എം സംസ്ഥാന സെക്രെട്ടറി, ജാസിര്‍ രണ്ടത്താണി മൊഡറേറ്ററായി.

സമാപന സെഷന്‍ ഐ എസ് എം സംസ്ഥാന പ്രസിഡണ്ട് മുജീബ് റഹ്‌മാന്‍ കിനാലൂര്‍ ഉല്‍ഘാടനം ചെയ്‌തു. വിവിധ സെഷനുകളിലായി, എം എസ് എം ജില്ലാ പ്രസിഡണ്ട്, ജലീല്‍ മാമാങ്കര, ജില്ലാ സെക്രട്ടറി, മുഹ്‌സിന്‍ ത്രിപ്പനച്ചി, കെ എന്‍ എം ജില്ല സെക്രട്ടറി, യൂനുസ് ഉമരി, ഐ എസ് എം ജില്ല സെക്രട്ടറി അലി അഷ്‌റഫ് പുളിക്കല്‍, ഹംസ സുല്ലമി, ത്വയ്യിബ് സുല്ലമി, റിഹസ്, എം എസ് എം ജില്ലാ റ്റ്രഷരര്‍ ജിഹാദ്, അല്‍ അമീന്‍, സാഫിര്‍ വഴക്കാട്‌, സുലൈമാന്‍, അജ്മല്‍ പുളിക്കല്‍, ഫിരോസ്‌, ഗഫൂര്‍ സ്വലാഹി, അബ്ദുല്‍ ജബ്ബാര്‍ ത്രിപ്പനചി, കൊമു മൌലവി, തുടങ്ങിയവര്‍ സംബന്ധിച്ചു.

Sunday, 5 June 2011

മഴക്കാല കാമ്പയിന് തുടക്കമായി

     താങ്ങാവാം തണലാവം മണ്ണിനും, മനുഷ്യനും, എന്ന എം എസ് എം മഴക്കാല കാമ്പയിന്‍ പി ഉബൈദുള്ള എം എല്‍ എ ഉദ്ഘാടനം ചെയ്തു. ആനക്കയം ജി യു പി സ്കൂളില്‍ നടന്ന  പരിപാടിയില്‍ എം എസ് എം ജില്ല പ്രസിഡന്റ്‌ ജലീല്‍ മമാങ്കര അധ്യക്ഷത വഹിച്ചു. എം എസ് എം ജില സെക്രട്ടറി മുഹ്സിന്‍ തൃപ്പനച്ചി, അബു തറയില്‍, കെ എന്‍ എം പഞ്ചായത്ത് സെക്രട്ടറി, റിഹാസ്‌ പെരിന്തല്‍മണ്ണ, റിയാസ് മോന്‍, എന്നിവര്‍ സംബന്ധിച്ചു.

ജൂണ്‍ 5 മുതല്‍ 25 വരെ നടക്കുന്ന കാമ്പയിന്റെ ഭാഗമായി, പ്രകൃതി-വന സംരക്ഷണ ബോധവല്‍കരണ പരിപാടികള്‍ സംഘടിപ്പിക്കും. മുഴുവന്‍ പഞ്ചായത്തുകളിലും വൃക്ഷതൈകള്‍ നാടും. വിദ്യാര്‍ഥികളെ കൊണ്ട് പ്രകൃതി സംരക്ഷണ പ്രതിജ്ഞകള്‍ എടുപ്പിക്കും. 



                                      എം എസ് എം ജില്ല കാമ്പയിന്‍ പി ഉബൈദുള്ള 
                                       എം എല്‍ എ ഉദ്ഘാടനം ചെയ്യുന്നു. ജലീല്‍ മാമാങ്കര സമീപം.


 വന സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രകൃതിയുടെ കാവലാളുകള്‍ എന്ന വിദ്യാര്‍ഥി കൂട്ടായ്മകള്‍ ഉണ്ടാക്കും. പ്രാദേശിക ക്ലബ്‌ അംഗങ്ങള്‍, സ്കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് ഇതില്‍ അങ്ങമാവാം.ഇതിനായി മഴയറിവുകള്‍ എന്ന പ്രത്യേക ബ്ലോഗ്‌ തയ്യാറാക്കിയിട്ടുണ്ട്. പൊതു സ്ഥലങ്ങള്‍, വഴിയോരങ്ങള്‍ എന്നിവിടങ്ങളില്‍, തണല്‍ മരങ്ങള്‍, വച്ച് പിടിപ്പിക്കുക, സംരക്ഷിക്കുക, ഈനിവയാണ് ഇതിന്റെ പ്രധാന ലക്‌ഷ്യം. ഇവരില്‍ നിന്നും, തെരെഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അടുത്ത ജൂണില്‍ വന സംരക്ഷണ അവാര്‍ഡ് നല്‍കും. സ്കൂളുകളിലും, കോളേജുകളിലും, ക്ലീന്‍ ആന്‍ഡ്‌ ഗ്രീന്‍ ക്യാമ്പസ്‌ എന്ന പേരില്‍ കാമ്പയിന്‍ ആചരിക്കും. 

Friday, 3 June 2011

എം എസ് എം പ്രകൃതി സംരക്ഷണ കാമ്പയിന്‍

എം എസ് എം പ്രകൃതി സംരക്ഷണ കാമ്പയിന്‍  ജൂണ്‍ 5 മുതല്‍ 25 വരെ. ജൂണ്‍ 5 നു മലപ്പുറം മണ്ഡലം എം എല്‍ എ ഉബൈദുള്ള ഉത്ഘാടനം ചെയ്യും. കാമ്പയിന്റെ ഭാഗമായി ജൂണ്‍ 12 നു എല്ലാ പഞ്ചായത്തുകളിലും വൃക്ഷ തൈകള്‍ നടും. പഞ്ചായത്ത് തലങ്ങളില്‍ വിദ്യാര്‍ത്ഥികളെ കൊണ്ട്  പ്രകൃതി സംരക്ഷണ പ്രതിജ്ഞകള്‍ എടുപ്പിക്കും. 

പ്രാദേശിക ക്ലബ്ബുകള്‍ സ്കൂളുകള്‍, വ്യക്തികള്‍ എന്നിവര്‍ക്ക് കാമ്പയിന്റെ  പ്രകൃതിയുടെ കാവലാളുകള്‍ എന്ന വളണ്ടിയര്‍ വിഭാഗത്തില്‍ അങ്ങമാവാം, വന സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനായി, ഇവരില്‍ നിന്ന് തെരഞ്ഞെടുക്കു ന്നവര്‍ക്ക്  ഏറ്റവും നല്ല വന സംരക്ഷകന്  അടുത്ത ജൂണില്‍ എം എസ് എം  പ്രത്യേക അവാര്‍ഡുകള്‍ നല്‍കുന്നതാണ്.

സ്കൂളുകളിലും കോളേജുകളിലും ക്ലീന്‍ ആന്‍ഡ്‌ ഗ്രീന്‍ ക്യാമ്പസ്‌ എന്ന പേരില്‍ കാപയിന്‍  ആചരിക്കും. കൂടാതെ കാമ്പയിന്റെ ഭാഗമായി ശാഖാ തലങ്ങളില്‍ സഹായ വേദികള്‍ രൂപീകരിക്കും, നിര്‍ധനരായ വിദ്യാര്തികള്‍ക്ക് ,യൂണിഫോം, പുസ്തകങ്ങള്‍ എന്നിവ ജനകീയ സംരംഭങ്ങളിലൂടെ എത്തിക്കും. എം എസ് എം ശാഖാ സമിതികള്‍ക്ക് കീഴില്‍ ബുക്ക്‌ ബാങ്ക് സംവിധാനം ഏര്‍പ്പെടുത്തും.

കാമ്പയിന്റെ വിപുലമായ ഒരുക്കങ്ങള്‍ പഞ്ചായത്ത് ശാഖാ തലങ്ങളില്‍ നടന്നു കഴിഞ്ഞു. 

Wednesday, 1 June 2011

എം എസ് എം പ്രവേശനോത്സവം


മലപ്പുറം: എം എസ് എം മലപ്പുറം ഈസ്റ്റ്‌ ജില്ല സമിതിയുടെ മേല്‍ നോട്ടത്തില്‍ ജില്ലയിലെ പഞ്ചായത്തുകളില്‍ വിവിധ സ്കൂളുകളില്‍  പ്രവേശനോത്സവം നടന്നു.

 പ്രവേശനോല്സവത്തില്‍ സ്കൂളില്‍ എത്തിയ പുതിയ കുരുന്നുകള്‍ക്ക് എം എസ് എം മധുര വിതരണം നടത്തി. സ്കൂള്‍ വെട്ടത്തിലേക്കു സ്വാഗതം ഒതിക്കൊണ്ട്  പ്രത്യേകം തയ്യാറാക്കിയ ബഹുവര്‍ണ കാര്‍ഡുകളില്‍ നല്‍കിയ 
എം എസ് എം ജില്ല സമിതി പ്രവേശനോല്സവത്തിനു തയ്യാറാക്കിയ  സ്വാഗത കാര്‍ഡ്‌ 


മിട്ടായികലുമായി എം എസ് എം പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥികളെ വരവേറ്റു. സ്കൂള്‍ പ്രവേശനോല്സവത്തില്‍ പുതിയൊരു അനുഭവമായി. പല സ്ഥലങ്ങളിലും എം എസ് എമ്മിന്റെ ഈ സംരംഭത്തിന് നല്ല സ്വീകരണമാണ് ലഭിച്ചത്

ജില്ലാ കൌണ്‍സില്‍ സമാപിച്ചു

മുത്തനൂര്‍: എം എസ് എം ജില്ല കൌണ്‍സില്‍ മുത്തനൂര്‍ മസ്ജിദു സലാമില്‍ നടന്നു. മെയ്‌ 28 29  തിയ്യതികളില്‍ നടന്ന ക്യാമ്പ്‌ എം എസ് എം സംസ്ഥാന പ്രസിഡന്റ്‌ ആസിഫലി കണ്ണൂര്‍ ഉത്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി മുഹ്സിന്‍ തൃപ്പനച്ചി സ്വഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ്‌ ജലീല്‍ മാമാങ്കര അധ്യക്ഷത വഹിച്ചു. കെ എന്‍ എം ശാഖ പ്രസിഡന്റ്‌ എം അബ്ദുല്‍ മജീദ്‌, മഞ്ചേരി മണ്ഡലം കെ എന്‍ എം പ്രസിഡന്റ്‌  മുത്തനൂര്‍ മുഹമ്മദ്‌ മൌലവി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു  സംസാരിച്ചു.

പഞ്ചായത്തുകളുടെയും, ജില്ലയുടെയും പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു.  ജൂണ്‍, ജൂലായ്‌, ഓഗസ്റ്റ്‌ മാസങ്ങളില്‍ നടപ്പാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് കൌണ്‍സില്‍ രൂപം നല്‍കി. ജൂണ്‍ ഒന്നിന് പ്രവേശനോത്സവം നടത്താന്‍ തീരുമാനിച്ചു. ജില്ലയില്‍ ഈ വര്ഷം ഖുര്‍'ആന്‍  വിജ്ഞാന പരീക്ഷക്ക്‌ വിപുലമായ ഒരുക്കങ്ങള്‍ നടത്താന്‍ തീരുമാനിച്ചു. അതിനാവശ്യമായ മുന്നൊരുക്കങ്ങളും, പരിപാടികള്‍ക്കും രൂപം കണ്ടു.

അന്ധവിശ്വാസങ്ങള്‍ സമൂഹത്തെ ചൂഷണം ചെയ്യുമ്പോള്‍ വിദ്യാര്‍ഥി സമൂഹം നിസ്സംഗമായിരിക്കരുതെന്ന് കൌണ്‍സില്‍ ആഹ്വാനം ചെയ്തു. പ്രവാചക സ്നേഹവും, വിശ്വാസങ്ങളും ചിലരുടെ വരുമാന മാര്‍ഗമാക്കുന്നതിനെതിരെ എം എസ് എം ശക്തമായി രംഗത്ത് വരും. കൃത്രിമ മുടിനാരിഴകള്‍ പ്രവാചകന്റെ തിരുശേഷിപ്പെന്നു അവകാശപ്പെട്ടു നടക്കുന്ന സംഘടനകള്‍ ഇസ്‌ലാമിന്റെ പവിത്രമായ മുഖത്ത് കരിവാരി തേക്കുകയാണ് ചെയ്യുന്നത്. തീവ്രവാദ ചിന്താ ധാരയിലേക്കും ആത്മീയ ചൂഷണ കേന്ദ്രങ്ങളിലേക്കും തള്ളി വിടാന്‍ ശ്രമിക്കുന്നവരെ വിദ്യാര്‍ഥികള്‍ തിരിച്ചറിയണം. അന്ധവിശ്വാസങ്ങളെ ചെറുത്‌ തോല്പിച്ച മുജാഹിദ് പ്രസ്ഥാനത്തിന്റെ പേരില്‍, പുളിക്കല്‍ പോലുള്ള മുജാഹിദ് മഹല്ലുകളില്‍ പോലും  ജിന്നിറക്കലും ഓത്തു ചികിത്സയുമായി രംഗത്ത് വരുമ്പോള്‍ ആ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്കെങ്കിലും പ്രതികരിക്കാനുള്ള ആര്‍ജവം ഉണ്ടാവണം. 

വിവിധ പഞ്ചായത്തുകളില്‍ നിന്നുള്ള കൌണ്‍സിലര്‍മാരുടെ ചര്‍ച്ചകള്‍ക്ക് ആശ്കര്‍ നിലംബൂര്‍, അല്‍ അമീന്‍ കാളികാവ്, ഷാഫി കുണ്ടുതോട് , അബ്ദുല്‍ വാഹിദ് പുളിക്കല്‍, യൂനുസ് ചെങ്ങര എന്നിവര്‍ നേതൃത്വം നല്‍കി.